തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണ ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍ . സംസ്ഥാന സര്‍ക്കാറിന്റെ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്തുണ്ട്. മറ്റ് നാല് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തിലും അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നില്‍
Related News
ഡല്‍ഹിയില്‍ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്കരിച്ചു
ഡല്‍ഹിയില്‍ മരിച്ച സെന്റ് സ്റ്റീഫന്‍സ് കോളജ് താത്ക്കാലിക അധ്യാപകന് അലന് സ്റ്റാന്‍ലിയുടെയും അമ്മ ലിസിയുടെയും മൃതദേഹം സംസ്കരിച്ചു. ലിസിയുടെ മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച കുറിപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്കാരം. കൂടത്തായ് സംഭവത്തോട് ചേര്‍ത്ത് വെച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് മരണത്തിന് ഇടയാക്കിയതെന്നും ലിസി നേരത്തെ നല്കിയ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. […]
രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായി. ഭോപ്പാൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറും. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 5,849 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,492ഉം മരണം 2700ഉം ആയി. ചെന്നൈയിൽ […]
ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ്; സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ്
സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും സതീശൻ പറഞ്ഞു. ആറ് മാസങ്ങൾക്ക് മുൻപ് പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു. അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു. പാർട്ടി നിയമം കൈയിലെടുത്തതിൻറെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുക്കുകയാണ്. […]