കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.
ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസിന്‍റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.