നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന് ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്കിയ ഹരജി കോടതി തള്ളി.
Related News
കെടിയു വി സിയായി ചുമതല ഏറ്റെടുത്ത സംഭവം: ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും
സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സര്‍ക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ നിഗമനം. സര്‍വീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. ഡോ സിസ തോമസിനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം സാങ്കേതിക സര്‍വകലാശാല അറിഞ്ഞില്ല. […]
നടിയെ ആക്രമിച്ച കേസ്; രേഖകള്‍ ലഭിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്
കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ നല്കാന് കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന് നിലപാട്. ഈ ഹരജിയിലാണ് വിചാരണ കോടതി ഇന്ന് വിധി പറയുക. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി […]
സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവയിൽ സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്.