നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി ജാമ്യം റദ്ദാക്കിയ ഒന്നാ പ്രതി പ്രതി സനൽ കുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു.
Related News
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടാഴ്ച മുമ്പുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകശല്യമായിരുന്നു കൊച്ചിയിലുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്സ് തീയണക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. മുന്‍ തീപിടുത്തത്തിന് ശേഷം കൊച്ചി നഗരത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കം […]
നവകേരള സദസിന് സുരക്ഷാ ഭീഷണി; കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു
എറണാകുളത്ത് നവകേരള സദസിന് സുരക്ഷാ ഭീഷണി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു. കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വർഷങ്ങളായി കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് സമരക്കാർ അതിന് തയ്യാറായില്ല തുടർന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനാണ് ഇന്ന് തുടക്കമാവുക. തൃക്കാക്കര […]
പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോൾ വില 85 രൂപയിലെത്തി. ഡീസല്‍ വില 80ലേക്ക് അടുക്കുകയാണ്. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്. 18 ദിവസത്തിനിടെ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് കൂട്ടിയത്. 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധന വില കൂട്ടിയത്. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധന […]