India Kerala

സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനായി സജീവമായി സിനിമാതാരങ്ങളും. ബിജുമേനോനും പ്രിയവാര്യരും അടക്കമുളള താരങ്ങളാണ് സുരേഷ് ഗോപിക്ക് വോട്ട് തേടിയെത്തിയത്.

തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയൊടൊപ്പം എന്ന പരിപാടിയിലാണ് സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാന്‍ താരങ്ങള്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപി തൃശൂരുകാരന്‍ ആകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. നീണ്ട 35 കൊല്ലത്തെ ബന്ധമാണ് തനിക്ക് സുരേഷ് ഗോപിയുമായിട്ടുളളളത്. അവിടെ അദ്ദേഹം ചെയ്തിട്ടുളള സേവനങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന്‍ ഗോകുല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.