കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്തശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് മഹിപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരിച്ചു.
Related News
നെടുമ്പാശേരിയിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്.മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
കുപ്പിവെള്ള വില നിയന്ത്രണം, ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും
കുപ്പിവെള്ള വില നിയന്ത്രണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. വിഷയത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്ക്കാരെന്നായിരുന്നു നേരത്തെ ഹർജിക്കാർ വാദിച്ചത്. എന്നാൽ കുപ്പിവെള്ളം ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നത്.
റിപ്പബ്ലിക് ദിന പ്രസംഗത്തിലും സര്‍ക്കാരിന് വിമര്‍ശനം; ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും
റിപബ്ലിക് ദിന പരിപാടിയിലെയും നിസ്സഹകരണത്തോടെ ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ നിലപാട് മാറ്റി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നില തെറ്റി പെരുമാറിയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തന്നെ പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്. […]