കല്ലട ആക്രമണത്തിൽ ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉടമ സുരേഷിന് എറണാകുളം ആർ.ടി.ഒ നോട്ടീസ് അയച്ചു. ഡ്രൈവർമാർക്കും വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം ആക്രമണത്തിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് .
Related News
അരികൊമ്പനെ പിടിക്കണം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ
ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന് വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്റെ റിപ്പോര്ട്ട്
അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്ഡ് ഓഫീസിന്റെ തോട്ടം തൊഴിലാളികള് വിവരമറിയിച്ചിരുന്നു പെട്ടിമുടി ദുരന്തം വേഗത്തില് പുറംലോകത്തെ അറിയിക്കുന്നതില് കണ്ണന് ദേവന് കമ്പനി അധികൃതര്ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്റെ റിപ്പോര്ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്ഡ് ഓഫീസിന്റെ തോട്ടം തൊഴിലാളികള് വിവരമറിയിച്ചിരുന്നു. എന്നാല് ആശയവിനിമയ സംവിധാനങ്ങള് പ്രവര്ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന് വൈകിയതെന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില് ഉരുള്പൊട്ടലുണ്ടായത്. എന്നാല് വിവരം പുറം ലോകം […]
ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. എന്നാൽ ആലപ്പുഴ കളക്ടറായി വരുന്നതിലെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ചുമതലയേറ്റത്. മുന് കളക്ടര് രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില് കോണ്ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് […]