കോട്ടയം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
Related News
50 ശതമാനം നികുതിയിളവ്, 236 ചാര്ജിംഗ് സ്റ്റേഷനുകള്
പിണറായി സര്ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്ക്ക് ഊന്നല് നല്കിക്കൊണ്ടുള്ള ബജറ്റില് ഗതാഗത മേഖലക്കും ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. കെ.എസ്.ആര്. ടി.സിയില് സി.എന്.ജിക്ക് 50 കോടി വകയിരുത്തും. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ പൂര്ത്തീകരിക്കും. ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി മോട്ടോര് വാഹന നികുതിയില് 50 ശതമാനം ഇളവ് പ്രഖ്യാപിക്കും. 236 ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കാനും ബജറ്റില് തുക വകയിരുത്തും. ബജറ്റിലെ മറ്റു പ്രധാന നികുതിയിളവുകള്…. എല്.എന്.ജി – സി.എന്.സി വാറ്റ് […]
മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്
മഞ്ചേശ്വരം കോഴക്കേസില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്ഗ അതിക്രമം തടയല് വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് നടപടി. കേസില് സുരേന്ദ്രന് ഉള്പ്പെടെ ആറ് പ്രതികളാണുള്ളത്. കെ. സുരേന്ദ്രനാണ് കേസിലെ മുഖ്യപ്രതി. കാസര്ഗോഡ് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്ട്ട് സമര്പ്പിച്ചത്. കേസില് ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്ക്ക് പുറമെ അന്യായമായി […]
കേരളത്തില് ഇന്ന് 1549 പേര്ക്ക് കോവിഡ്; 1897 പേര്ക്ക് രോഗമുക്തി
കേരളത്തില് ഇന്ന് 1549 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളില് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി […]