കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇരിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
Related News
കൊല്ലത്ത് തെരുവ് നായ ആക്രമണം; ആറു പേർക്ക് കടിയേറ്റു
കൊല്ലം ചിതറയിൽ തെരുവ് നായ ആക്രമണം. ആറു പേർക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ചിതറ ബൗണ്ടർ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീൻ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ അപകടം; വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു
വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.
‘എന്റെ പഠന ചെലവ് കണ്ടെത്താൻ അമ്മ കൃഷിപ്പണിയെടുത്തു; പുല്ല് കെട്ട് ചുമന്ന് ചന്തകളിൽ വിറ്റു… ‘ വനിതാ ദിനത്തിൽ ഗോകുലം ഗോപാലന്റെ ഹൃദയസ്പർശിയായ കുറിപ്പ്…
വനിതാ ദിനത്തിൽ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഫൽവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ. വടകരയിലെ നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്ന് താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അമ്മയാണെന്ന് ഗോകുലം ഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( gokulam gopalan about mother womens day ) തന്റെ പഠനച്ചെലവിനായി ചൊവ്വാഴ്ച ചന്തകളിൽ അമ്മ പുല്ല് കെട്ട് ചുമന്നുവിറ്റ കഥയുൾപ്പെടെ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ […]