തിരുവനന്തപുരം വെടിവച്ചാന് കോവിലില് കെഎസ്ആര്ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് നാഗര്കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു കട അവധിയായിരുന്നതിനാല് വന് ദുരന്തം ഒഴിവായി. അപകടത്തില്പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Related News
പാലക്കാട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു
പാലക്കാട് ഒലവക്കോട് 45കാരനെ ട്രാൻസ്ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില് നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടും; കെ. സുധാകരന്
കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണ ജനങ്ങള്ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജനങ്ങള് പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്ക്കും എംഎല്എമാര്ക്കും കിറ്റ് നൽകി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്നും സുധാകരന് പറഞ്ഞു. 93.87 ലക്ഷം കാര്ഡുകളില് ഏറ്റവും ദരിദ്രവിഭാഗത്തില്പ്പെട്ട 5.87 ലക്ഷം പേര് ഉള്പ്പെട്ട 6.07 ലക്ഷം പേര്ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം […]
കാക്കനാട് ഭക്ഷ്യവിഷബാധയിൽ മരണം; ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിൽ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുൽ ആർ നായറാണ് മരിച്ചത്. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നൽകിയ മൊഴി […]