കോഴിക്കോട് റവന്യു ജില്ലാ കായികമേളയിൽ ഹാമർ ത്രോ മത്സരത്തിനിടെ അപകടം. ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്ഥിക്ക് പരിക്കേറ്റു. രാമകൃഷ്ണ മിഷൻ സ്ക്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. എന്നാല് ഹാമറിന്റെ ഭാരത്തില് വ്യത്യാസമുണ്ടെന്ന വാര്ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്ട്സ് അസോസിയേഷന് സെക്രട്ടറി ജോസഫ് പറഞ്ഞു.
Related News
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു
കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. കുളത്തുപ്പുഴ സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്. കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനിൽ സൂര്യാലയത്തിൽ 46 വയസ്സുള്ള ബിന്ദുവാണ് മരണപ്പെട്ടത്. അഞ്ചൽ – ആയൂർ റോഡിൽ പെരിങ്ങള്ളൂരിലാണ് അപകടം നടന്നത്. ആയൂരിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ്, അഞ്ചലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് സ്ത്രീയുടെ ദേഹത്തൂടെ കയറിയിറങ്ങി. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില് സനല്കുമാര് ശശിധരൻ അറസ്റ്റിൽ
സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്കുമാര് ശശിധരൻ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതിനൽകിയത് . പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവര് ആരുടെയോ […]