മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അനധികൃതമായി നിര്‍മാണം സാധൂകരിക്കന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടുത്ത മാസം 9നകം കോളേജ് വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Related News
പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു
താമര കൊണ്ട് തുലാഭാരം നടത്തി ഗുരുവായൂരപ്പനെ കണ്ട് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. ഇരുപത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ദര്‍ശനത്തിനു എടുത്തത്. ദേവസ്വം സമര്‍പിച്ച വികസന പദ്ധതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിക്ക് ശ്രീവല്‍സം ഗസ്റ്റ് ഹൗ സില് എത്തി. അവിടെ നിന്ന് കാല്‍നടയായി നേരെ ക്ഷേത്ര ദര്‍ശനത്തിനായി കിഴക്കേ ഗോപുര നടയിലേക്ക്. ദേവസ്വം പൂര്‍ണ കുംഭം നല്കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; ബി.ജെ.പി എം.പി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി
ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അസുഖത്തെ തുടർന്ന് എയിംസിൽ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. എന്നാല്‍ തേജസ്വിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അദ്ദേഹം ബംഗളൂരുവിനെ കൊല്ലുകയാണ്, ഇത് ബി.ജെ.പിക്ക് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹത്തെ കൂടിക്കാഴ്ച്ച നടത്തിയെന്ന് തേജസ്വി തിങ്കളാഴ്ച്ച […]
ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
കാസര്‍ഗോഡ് ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണ നടപടികള്‍ക്കൊടുവിലാണ് കോളിളക്കം സൃഷ്ടിച്ച പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ […]