അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്‍കി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/abhaya-case-updation-2.jpg?resize=1200%2C600&ssl=1)