സിസ്റ്റർ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില് കുറ്റമേറ്റെടുക്കാന് ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്കിയ മൊഴി അടയ്ക്കാ രാജു കോടതിയില് ആവര്ത്തിച്ചു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/sistarabhayakollappettittinnekk27varshammaranathileyatharththa.jpg?resize=1199%2C642&ssl=1)