എ.പി അബ്ദുല്ലക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കും. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പുകഴ്ത്തി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
Related News
കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി
കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കർഷകർക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന്‍ 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകൾ കൂടി സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.
വൈവിധ്യങ്ങളാൽ സമ്പന്നമായ നാട്; മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി
കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു. ഓണത്തിന്റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച് പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ദളിതർക്ക് ആദിവാസികൾക്ക് അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് […]
ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി
ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോടെ ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്കയക്കേണ്ടെന്ന മജിസ്ട്രേറ്റിന്റെ തീരുമാനമാണ് മാറ്റത്തിന് പിന്നില്‍. എ.സി ഡീലക്സ് റൂമില്‍ ശ്രീറാം വെങ്കിട്ടരാമന് സുഖവാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനൊടുവില്‍ വൈകിട്ട് 5 മണിയോടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറക്കുന്നത്. മുഖത്ത് മാസ്കോട് കൂടി സ്ട്രെച്ചറില്‍ കിടത്തിയ നിലയില്‍ ആയിരുന്നു ശ്രീറാമിനെ ആംബുലന്‍സില്‍ എത്തിച്ചത്. കറുത്ത ഫിലിം […]