India Kerala

എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പൊതുവികാരത്തിനെതിരായ പ്രസ്താവന നടത്തിയതിനാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നുമായിരുന്നു പോസ്റ്റ്.

ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് വി.എം സുധീരന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിയെ വിമര്‍ശിച്ച് എഡിറ്റോറിയലും എഴുതിയിരുന്നു.