ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് . എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളില്‍ വെള്ളം കയറി.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഇറങ്ങുന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കാണ് എത്തുന്നത് . ഇടവിട്ട് മഴ പെയ്യുന്നത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു . അതേസമയം, മഴ മാറി നിന്നാല്‍ രണ്ട് ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.