യൂണിവേഴ്സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില് നിന്ന് ഉത്തരക്കടലാസുകള് കണ്ടെടുത്തതില് വിചിത്ര ന്യായീകരണവുമായി എല്.ഡി.എഫ് കണ്വീനര്. ഉത്തരം എഴുതാത്ത കടലാസായതിനാല് അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്നമെന്നും എ.വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
Related News
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര് യു.ഡി.എഫിന്റെ കെ.ആര് പ്രേംകുമാര്
കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര് പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്സിലില് യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫോര്ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര് പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്സിലര് ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് […]
ബീഹാറില് കൊടും ചൂട് തുടരുന്നു
ബീഹാറില് കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില് മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല് താപനില രേഖപ്പെടുത്തിയ ഗയയില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്ക്കാര് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചു.
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറാണ് അറസ്റ്റിലായത്. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. ഇയാളെ ആലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് വിദ്യാർത്ഥിനി.