കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരാനായ ധർമരാജന്റെ ഫോൺ രേഖകൾ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.
Related News
ശബരിമല; ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂര്
ശബരിമല വിഷയത്തില് വിശ്വാസികളെ ബിജെപി കബളിപ്പിക്കുന്നെന്ന് ശശി തരൂര് എംപി. കേന്ദ്ര ഭരണമുണ്ടായിട്ടും നിയമ നിര്മാണം നടത്തിയില്ല. ബിജെപിയുടെത് നാടകം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ശബരിമല വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവില് മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി മൗനം […]
വോട്ട് ചോദിച്ച് കണ്ണന്താനം കോടതിയില് കയറി: സംഭവം വിവാദത്തില്
പറവൂര്: പറവൂരിലെത്തിയ എന്.ഡി.എ. സ്ഥാനാര്ഥി അല്ഫോന്സ് കണ്ണന്താനം വോട്ടഭ്യര്ത്ഥിച്ച് കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര് അഡീഷണല് സബ് കോടതില് കണ്ണന്താനം വോട്ടഭ്യര്ഥിക്കാന് എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്ത്ഥന വന് വിവാദമായിരിക്കുകയാണ്. രാവിലെ ബാര് അസോസിയേഷന് പരിസരത്ത് വോട്ടഭ്യര്ത്ഥിക്കുകയായിരുന്ന സ്ഥാനാര്ത്ഥി അവിടെ വോട്ടഭ്യര്ഥിച്ചശേഷം സമീപത്തുള്ള കോടതി മുറിയിലേക്ക് കയറി ചെല്ലുകയായിരുന്നു. കോടതി ചേരാനുള്ള സമയത്തായതിനാല് കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്ഥി കോടതിമുറിയില് കയറിയതും വോട്ടര്മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. സ്ഥാനാര്ഥികള് കോടതിക്കുള്ളില് കയറി വോട്ടുചോദിക്കുക പതിവില്ലെന്നും കണ്ണന്താനം […]
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5415 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 43,320 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4483 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5405 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ വില 43,240 രൂപയായിരുന്നു. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. […]