പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍.
മുസ്‌ലിംകളെ മാത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കണം, സമസ്ത ഇ.കെ വിഭാഗം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കണമോയെന്ന് അവര്‍ ക്ഷണിച്ചാല്‍ ആലോചിക്കുമെന്നും കാന്തപുരം പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്, മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.16ന് വൈകീട്ട് 7ന് കോഴിക്കോടാണ് യോഗം. യോഗത്തിലേക്ക് മുസ്‌ലിം സംഘടന നേതാക്കളെ ലിഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ക്ഷണിച്ചു. നേരത്തേ സമസ്ത വിളിച്ച യോഗം ലീഗ് ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു.