15 ാമത് കേരള നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൽ നിന്ന് പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്. 96 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്. രാവിലെ ഒമ്പത് മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എൽ ഡി എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരിന്നു. എന്നാല്‍ എൽ.ഡി.എഫിന് വിജയം ഉറപ്പുള്ള സിറ്റിൽ മത്സരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഇന്നലെയാണ് തീരുമാനിച്ചത്. തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും മത്സരിക്കുക വഴി സർക്കാരിന് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുകയാണ് യു.ഡി.എഫ്. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപനം. നാലാം തീയതിയാണ് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ്. ജൂൺ 14 വരെയാണ് സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ അത് വെട്ടിക്കുറച്ചേക്കും.
Related News
ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമെന്ന് പൊലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ. ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് […]
സർക്കാർ ജോലി ലഭിച്ചതോടെ സിപിഐഎം അംഗം രാജിവച്ചു; വട്ടോളിയിൽ അട്ടിമറി ജയം നേടി യുഡിഎഫ്
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡായ എളേറ്റിൽ വട്ടോളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് വിജയിച്ചു. കഴിഞ്ഞ തവണ 116 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച വാർഡിൽ സിപിഐഎമ്മിലെ പി.സി.രഹനയാണ് ഇത്തവണ മത്സരിച്ചത്. സിപിഐഎമ്മിലെ സജിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ എൽഡിഎഫിന് രണ്ട് അംഗങ്ങൾ മാത്രമായി. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന […]
ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്ക്
ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക്ക് പരുക്കേറ്റു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടുകാവിലും വാഹനാപകടം നടന്നിരുന്നു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ […]