Kerala

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ

ബഫർ സോൺ ആശങ്കയിൽ പരിഹാരം കാണേണ്ടത് സമര മാർഗത്തിളുടെ അല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരന്തരമായ സമരം അവശ്യം ഉണ്ടോ എന്നു ആലോചിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിധി വന്ന ദിവസം മുതൽ എടുത്ത നിലപാട് ന്യായമല്ല. 2019 ലെ ഉത്തരവ് ജനവസ മേഖല ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കരട് തയാറാക്കാനാണ്. അതോടെ ആ ഉത്തരവിന്റെ പ്രസക്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് സുപ്രിംകോടതി പറഞ്ഞത്. ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. ഇപ്പോൾ കാടടച്ചു വെടി വെക്കുകയാണ്. സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനാണ്. അതിനു നിയമപരമായുള്ള ശ്രമം കേരളം തുടരും.വന്യ ജീവി സങ്കേതത്തിന്റെ അതിർത്തി തീരുമാനിക്കുന്നത് നേഷണൽ വൈൽഡ് ലൈഫ് ബോർഡാണ്.
അതിർത്തി തീരുമാനിക്കുന്നതിൽ കേരളത്തിന്‌ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.