India Kerala

കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി. മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിയ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.

രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ വെച്ച് ആഡംബര കാറിൽ നിന്നും മദ്യം പിടികൂടിയത്. 2 കാറുകളിൽ നിന്നായി 82 കുപ്പി മദ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി സ്വദേശികളായ ജോബിൻ, അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 4 പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ഓണക്കാലത്ത് ഇവർ അനധികൃതമായി മദ്യം വിറ്റിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവർ കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.