അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി സബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
Related News
കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്
പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന് അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം പൌരന്മാര്ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന് ശ്രദ്ധചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശിക്കും. ജമ്മു കശ്മീരീന്റെ പ്രത്യേക പദവി റദ്ദാക്കായതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് […]
കൊച്ചിയിൽ പുറംകടലിൽ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താൻ പൗരൻ കാരിയർ എന്ന് എൻസിബി
കൊച്ചി പുറംകടലിൽ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കാരിയർ എന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വൻ തുക പ്രതിഫലം വാങ്ങി സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടി. എൻസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ്. 132 ബാഗുകളിലായി കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സുകൾ. ഇങ്ങനെയുള്ള 2525 ബോക്സുകളിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് […]
മകന്റെ ടിസി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിയില്‍ നിന്നും ഈടാക്കിയത് ഒരു ലക്ഷം രൂപ
മകന്റെ ടി.സി ലഭിക്കാൻ സ്കൂളിലെ പാചകക്കാരിയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി നിലമ്പൂരിലെ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത്, വിദ്യാർത്ഥി പത്താം ക്ലാസ് കഴിഞ്ഞ് സ്കൂൾ മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് പലിശ സഹിതം തുക ഈടാക്കിയത്. കടം വാങ്ങി പണമടച്ച അമ്മ ഇപ്പോഴും കടം വീട്ടാനുള്ള നെട്ടോട്ടത്തിലാണ്. മകന് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ഈ അമ്മയുടെ സ്വപ്നം പക്ഷേ, കടക്കെണിയിലാണ് എത്തിച്ചത്. പാലുണ്ടയിലെ ഗുഡ്ഷെപ്പേർഡ് സ്കൂളിൽ പാചകതൊഴിലാളിയായി ചേർന്നപ്പോൾ, മകന് […]