Kerala

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്; 3420 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 6364 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർ. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.

ആദ്യ ഘട്ടത്തിൽ ഫലപ്രദമായി രോഗം നിയന്ത്രിച്ചിരുന്നതായും സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. 96 ശതമാനം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.