Kerala

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 67 കാരൻ അറസ്റ്റിൽ

നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറായ 67 കാരൻ അറസ്റ്റിലായി. തിരുവല്ല വെൺപാല സ്വദേശി കുഞ്ഞായൻ എന്ന് വിളിക്കുന്ന വർഗീസ് ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ഒരു വർഷക്കാലമായി കുട്ടി ഇയാളുടെ ഓട്ടോറിക്ഷയിലാണ് സ്‌കൂളിൽ വന്നു പോയിരുന്നത്. സ്‌കൂളിൽ നിന്നും തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ നിർത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാൾ കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.

തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.തുടർന്ന് മുടിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ വീട്ടിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും എന്ന് പോലീസ് പറഞ്ഞു.