വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.
Related News
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഹൈക്കോടതി
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു. (Advertisements on KSRTC buses against safety norms says HC) എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും […]
പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം
പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എ എല്‍ ഷീജ ട്വന്റിഫോറിനോട് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് […]
ഓണ്‍ലൈനിലൂടെ ലാപ്ടോപ്പ് ബുക്ക് ചെയ്തു; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 3.20 ലക്ഷം രൂപ
ഓണ്‍ലൈന്‍ വഴി ലാപ്ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്ടോപ്പ് അയച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയതിയില്‍ ലാപ്ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് […]