Kerala

കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 6 മാസം പ്രായമുള്ള കുഞ്ഞും

അബുദാബിയിൽ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്

കൊല്ലത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ആറ് മാസം പ്രായമായ കുഞ്ഞും നാലു വയസ്സായ കുട്ടിയും. രോഗം ബാധിച്ച നാലു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. ആലപ്പുഴയിൽ ചികിത്സയിലിരുന്ന ഗർഭിണിയുടെ ഫലം നെഗറ്റീവായി.

അബുദാബിയിൽ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവർ. അമ്മയും മകളും മകളുടെ നാലു വയസും 6 മാസം പ്രായമുള്ള കുഞ്ഞും. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന നാലു പേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ 15 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളളത്. ആലപ്പുഴ ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശിയായ യുവാവാണ് ഒരാൾ. മറ്റു രണ്ടു പേരും മുംബൈയിൽ നിന്നെത്തിയവരാണ്. മാവേലിക്കര സ്വദേശിയായ യുവാവും പിന്നെ തകഴി സ്വദേശിയും. ജില്ലയിൽ ഒരാളുടെ ഫലം നെഗറ്റീവായി. വിദേശത്തുനിന്നും എത്തി ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതിയുടെ ഫലമാണ് നെഗറ്റീവ് ആയത്.