53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തൃശ്ശൂര്‍ കുന്നംകുളത്ത് തുടക്കമായി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീളുന്ന ശാസ്ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കുന്നംകുളം നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ശാസ്‌ത്രോല്‍സവ വിജയികളാണ് നളെയുടെ ശാസ്ത്രജ്ഞരെന്ന് മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യസമന്ത്രി പ്രഫസര്‍ രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആറ് വേദികളിലാണ് ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേള നടക്കുന്നത്. രാവിലെ പത്തുമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ വേദികളിൽ പ്രദർശനങ്ങളും ഉണ്ടാകും. ശാസ്‌ത്രോത്സവത്തിന്‍റെ ഭാഗമായി കുന്നംകുളം നഗരസഭ ടൗൺഹാളിൽ വൊക്കേഷണൽ എക്‌സ്‌പോ കരിയർ ഫെസ്റ്റ് കരിയർ സെമിനാറും സംഘടിപ്പിച്ചുട്ടുണ്ട്. പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്ന ശാസ്ത്രോത്സവത്തിന് നവംബര്‍ അഞ്ചിന് സമാപിക്കും.