Kerala

കാനകളിലേക്ക് മാലിന്യം തള്ളി; കൊച്ചിയിലെ 5 ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം സ്‌ക്വാഡുകൾ. വെള്ളക്കെട്ട് പരിഹരിക്കാൻ കളക്ടർ ഉന്നതല യോഗം വിളിക്കണം എന്നും ആവശ്യം. കനാലിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചു. 

ഒറ്റ മഴയിൽ വെള്ളക്കെട്ടിൽ ആവുന്ന കൊച്ചി നഗരത്തിന്റെ ദുരിതത്തിന് പരിഹാരം കാണാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് നഗരസഭ. ഇന്നലെ അഞ്ച് ഹോട്ടലുകൾക്ക് നഗരസഭ നോട്ടിസ് നൽകിയിരുന്നു. എംജി റോഡിലെ അഞ്ച് ഹോട്ടലുകൾ കാനകളിലേക്ക് മാലിന്യങ്ങൾ തള്ളിയത് കാരണമാണ് അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകിയത്. കാനകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കും.

രാത്രികാലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി റാപിഡ് ടാസ്‌ക് ഫോഴ്‌സിനെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ വൈകുന്നേരം 5 മുതൽ 10 വരെയാണ് ശുചീകരണം. മേൽനോട്ടത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അഞ്ച് സ്‌ക്വാഡായി തിരിച്ചിട്ടുണ്ട്. വെള്ളക്കെട്ട് മേഖലയിലെ കാനകളിലെ ചെളി നീക്കം ചെയ്തു തുടങ്ങി.നടപടി സ്വീകരിക്കാൻ കളക്ടർ അടിയന്തരയോഗം വിളിക്കണമെന്ന് ടി ജെ വിനോദ് ആവശ്യപ്പെട്ടു.

നഗരത്തിലെ വെള്ളക്കെട്ട് ജനങ്ങളെ ചെറുതായി ഒന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.