കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നിട്ടുണ്ട്. അതിന്റെ നടപടി ഉടൻ പൂർത്തീകരിക്കും. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവിസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
Related News
സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും കർശന നിയന്ത്രണം
സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും പരിശോധന കർശനമാക്കി പൊലീസ്.വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകൾ കർശന നിയന്ത്രണത്തിലാണ്. പക്ഷെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടൽ രജിസ്ട്രേഷനിൽ അപ്ലോഡ് ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശമെങ്കിലും പ്രയോഗികമായിട്ടില്ല. ഇടുക്കിയിലെ അതിർത്തി ചെക്പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാര്യമായി ഇന്ന് പരിശോധിച്ചില്ല. രാവിലെ പാസ് ഇല്ലാതെ എത്തിയ തോട്ടം തൊഴിലാളികളെ പൊലീസ് തടഞ്ഞെങ്കിലും രജിസ്ട്രേഷന് ശേഷം […]
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക […]
സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചെന്ന് അറ്റാഷെയുടെ ഗണ്‍മാന്റെ മൊഴി
ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്മാന് ജയഘോഷ് കസ്റ്റംസിന് മൊഴി നല്കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ […]