തൃശൂർ ജില്ലയിൽ ഇന്ന് 3731 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1532 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,924 ആണ്. 1,123,388 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.13% ആണ്.
സമ്പർക്കം വഴി 3705 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേർക്കും 9 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള 271 പുരുഷൻമാരും 302 സ്ത്രീകളും, പത്ത് വയസ്സിനു താഴെയുള്ള 122 ആൺകുട്ടികളും 83 പെൺകുട്ടികളുമുണ്ട്. 3581 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 468 പേർ ആശുപത്രിയിലും 3113 പേർ വീടുകളിലുമാണ്.
14,276 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 10,644 പേർക്ക് ആൻറിജൻ പരിശോധനയും 3313 പേർക്ക് ആർടി-പിസിആർ പരിശോധനയും 319 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 14,54,554 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
832 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,81,797 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.