Kerala

തൃശൂർ ജില്ലയിൽ 2416 പേർക്ക് കൂടി കൊവിഡ്; 861 പേർ രോഗമുക്തരായി.

തൃശൂർ ജില്ലയിൽ ഇന്ന് 2416 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 861 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,554 ആണ്. 1,10,877 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.90 % ആണ്.

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 2392 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേർക്കും, 6 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിലുള്ള 156 പുരുഷൻമാരും 143 സ്ത്രീകളും പത്ത് വയസ്സിനു താഴെയുള്ള 88 ആൺകുട്ടികളും 65 പെൺകുട്ടികളുമുണ്ട്. 2891 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 324 പേർ ആശുപത്രിയിലും 2567 പേർ വീടുകളിലുമാണ്.

10552 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4505 പേർക്ക് ആൻറിജൻ പരിശോധനയും, 5481 പേർക്ക് ആർടി-പിസിആർ പരിശോധനയും, 566 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,37,892 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

641 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,75,159 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 83 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.