കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്ന് മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നുവീണാണ് മരണം. ചിത്രകൂട്ട്, പ്രതാപ്ഗർ, അമേഠി, സുൽത്താൻപൂർ ജില്ലകളിലുണ്ടായ അപകടങ്ങളിൽ 12 പേർ മരണപ്പെട്ടു. ഒരു യുവതിയും രണ്ട് കുഞ്ഞ് മക്കളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഉത്തർപ്രദേശിൽ തുടർച്ചയായ മഴയാണ്. മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. (dead UP Heavy Rain)
Related News
കനത്ത മഴ; അഞ്ച് ദിവസം വിവിധ ജില്ലകളിലെ ഓറഞ്ച്, റെഡ് അലേര്ട്ടുകള് ഇങ്ങനെ..
ജൂലൈ 19, 20, 21, 22, 23 തിയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20ന് കാസർഗോഡ്, ജൂലൈ 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 mmൽ കൂടുതൽ […]
റാങ്ക് ലിസ്റ്റിലെ പ്രതികള്; പി.എസ്.സി ചെയര്മാന് ഗവര്ണറെ കണ്ടു
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള് പൊലീസ് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട സംഭവത്തില് പി.എസ്.സി ചെയര്മാന് ഗവര്ണറെ കണ്ട് വിശദമായ റിപ്പോര്ട്ട് സമര്പ്പിച്ചു. ഗവര്ണര് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്മാന് എം.കെ സക്കീര് എത്തിയത്. അതേസമയം ചെയര്മാനെ തടയാനെത്തിയ യുവമോര്ച്ചാ പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനം മുന്നില് കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല് തന്നെ കേരളവും ജാഗ്രത പുലര്ത്തണം. എല്ലാവരും മാസ്ക്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര് ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില് പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന […]