India Kerala

2000 കോടിയുടെ നബാർഡ് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് 2,000 കോടിയുടെ പ്രത്യേക വായ്പ ഉൾപ്പെടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് നബാർഡ് ചെയർമാൻ ഡോ. ഹർഷ് കുമാർ ബൻവാലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

കത്തിലെ ആവശ്യങ്ങൾ:

 പ്രത്യേക വായ്പ 2 % പലിശയ്ക്ക് നൽകണം. ഇപ്പോൾ പലിശ 3.9 %.

ബാങ്കുകൾക്ക് വർദ്ധിച്ച പുനർവായ്പ ലഭ്യമാക്കണം.

 സംസ്ഥാന സഹകരണ , ഗ്രാമീണ , കമേഴ്സ്യൽ ബാങ്കുകൾക്കുള്ള പുനർവായ്പയുടെ പലിശ 4.5 ൽ നിന്ന് 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ ഇത് ബാങ്കുകളെ സഹായിക്കും.

ചെറുകിട സംരംഭങ്ങൾക്കും കൈത്തൊഴിലിനുമുള്ള പുനർവായ്പയുടെ പലിശ 8.4ൽ നിന്ന് 5 ശതമാനമായി കുറയ്ക്കണം.

 ഇടക്കാല, ദീർഘകാല നിക്ഷേപ വായ്പകൾക്കായി സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം, റൂറൽ ക്രഡിറ്റ് ഫണ്ടിന്റെ പുനർവായ്പ 3 ശതമാനം നിരക്കിൽ ലഭ്യമാക്കണം.

 നബാർഡ്, ആർ.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കൗൺസലിംഗ് സെന്ററുകൾക്ക് അധിക ഗ്രാന്റ്

അനുവദിക്കണം.

 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള 100 % പുനർവായ്പ കൊറോണ ബാധയുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും അനുവദിക്കണം.