Kerala

ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സസ്പെൻഷനെന്ന് എളമരം കരീം എം പി; ഇന്ന് പാർലമെന്റിലെ കറുത്ത ദിനമെന്ന് എം പി മാർ

എം പി മാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ തകിടം മറിക്കുന്നെന്ന് ഡിഎംകെ എം പി തിരുച്ചി ശിവ. ഇന്ന് പാർലമെന്റിലെ കറുത്ത ദിനം. പ്രതിഷേധം തുടരുമെന്ന് എം.പിമാർ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ ചർച്ച നീട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് എളമരം കരീം എം പി പറഞ്ഞു.

ഒരു അംഗത്തിന് ന്യായമായി ചർച്ച ചെയ്യാനുള്ള അവകാശം പാർലമെൻറിൽ ഇല്ലെന്ന് എ എ റഹീം എം പി പ്രതികരിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരായി ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിലും GST യിലും കേന്ദ്ര സർക്കാരിന് മറുപടിയില്ല. നാളെയും പ്രതിഷേധം തുടരുമെന്നും കീഴടങ്ങാൻ പ്രതിപക്ഷം സന്നദ്ധരല്ലെന്നും എളമരം കരീം എം പി അറിയിച്ചു. ജയ് വിളിക്കുന്നവർ മാത്രം പാർലമെൻറിൽ മതി എന്നാണ് ബിജെപി നിലപാടെന്ന് ബിനോയ് വിശ്വം എം പി പറഞ്ഞു. ജനാധിപത്യത്തിൻ്റെ സൗന്ദര്യം ചർച്ചകളിലാണെന്നും പാർലമെൻ്റിൻ്റെ ബിജെപിയുടെ ഭക്ത ജനകേന്ദ്രമാക്കാൻ ഞങ്ങളില്ലെന്ന് ബിനോയ് വിശ്വം എംപിയും പറഞ്ഞു.