സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.
Related News
സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
സഹകരണ ബാങ്കുകളുടെ ജപ്തി നടപടികൾക്ക് വിലക്ക്. സർഫാസി നിയമത്തിൽ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിതള്ളാനുള്ള നടപടിയിലേക്ക് സർക്കാർ പോകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാറും പറഞ്ഞു. അതേസമയം 2,691 പേരുടെ വീടുകൾ സഹകരണ ബാങ്കുകുകൾ തന്നെ ജപ്തി ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർഫാസി നിയമമാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നായിരുന്നു കർഷകരുടെ ആത്മഹത്യ സംബന്ധിച്ച […]
പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി
പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പിച്ചു. പൊലീസുകാരനായ വൈശാഖ് പത്മനാഭ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. ബാലറ്റ് കൈമാറാനാവശ്യപ്പെട്ട് സന്ദേശമയച്ചത് പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലേക്കാണെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചീഫ് ഇലക്ഷന് കമ്മീഷനില്‍ നിന്ന് ഇനിയും വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനാല്‍ അന്വേഷണം […]
ഉത്തരേന്ത്യയില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴ; യു.പിയില്‍ മാത്രം മരണം 100 കടന്നു
25 വര്‍ഷത്തിനിടെ ഉത്തരേന്ത്യയിലുണ്ടായ ഏറ്റവും കനത്ത മഴ ബീഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 61 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മുംബെയില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹിക്ക ചുഴലിക്കാറ്റ് സൃഷ്ടിച്ച ന്യൂനമര്‍ദ്ദമാണ് കഴിഞ്ഞ 25 വര്‍ഷത്തെ കാലളവിലെ ഏറ്റവും കനത്ത കാലവര്‍ഷത്തിന് ഉത്തരേന്ത്യയില്‍ വഴിയൊരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 104 മരണമാണ് […]