Kerala

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്; 2246 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2246 പേര്‍ രോഗമുക്തി നേടി. ഇന്ന് 12 മരണം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസര്‍ഗോഡ് ജില്ലയിലെ 10, തൃശൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 614 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേരുടെയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 123 പേരുടെയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേരുടെയും കോട്ടയം ജില്ലയില്‍ നിന്നുള്ള 115 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 184 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 155 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 278 പേരുടെയും വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തോളം പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായവരുടെ എണ്ണം മൂവായിരത്തിന് മുകളില്‍ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. അതുകൊണ്ടാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞത്.