കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2024/02/16-year-old-missing-thrissur-sea.jpg?resize=1200%2C642&ssl=1)