പിണറായി സര്ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്ക്ക് ഊന്നല് നല്കിക്കൊണ്ടുള്ള ബജറ്റില് മത്സ്യ മേഖലക്ക് 1500 കോടി രൂപയും, തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് പുനർഗേഹം പദ്ധതി വഴി 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ മൊട്ടോറൈസേഷൻ സബ്സിഡി നൽകും. 10 കോടി രൂപ ഓണ്ലൈൻ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്സിഡി നല്കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴി 25 ശതമാനം സബ്സിഡിയും നല്കും
Related News
നിലക്കലിലും പമ്പയിലും കര്ശന സുരക്ഷ
തൃപ്തി ദേശായിയും സംഘവും കേരളത്തില് എത്തിയതോടെ പമ്പ, നിലയ്ക്കല്, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്ശനമാക്കി. യുവതികള് എത്തുന്നത് തടയാന് പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു. മണ്ഡലകാലം തുടങ്ങിയപ്പോള് മുതല് നിലയ്ക്കലില് പൊലീസ് കര്ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള് കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു. ഇന്ന് പുലര്ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല് പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര് വാഹനങ്ങളില് കയറി പരിശോധന നടത്തിയതിന് […]
മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചു; ഫ്ലാറ്റുകള് ഒക്ടോ. 11ന് പൊളിച്ചു തുടങ്ങും
മരടിലെ നാല് ഫ്ലാറ്റുകളിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്ച്ചെ അഞ്ച് മണിക്കാണ് അധികൃതര് വൈദ്യുതി വിച്ഛേദിക്കാനെത്തിയത്. ഫ്ലാറ്റുടമകള് സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഫ്ലാറ്റുകള്ക്ക് മുന്നിലെ രാഷ്ട്രീയ പാര്ട്ടികളുടെ കൊടികള് രാത്രി അഴിച്ചുമാറ്റി. കൊടികള് മാറ്റിയത് അറിഞ്ഞിട്ടില്ലെന്നും സമരത്തിനൊപ്പമുണ്ടെന്നും സി.പി.എം വ്യക്തമാക്കി. ഇപ്പോള് പ്രവര്ത്തകരെത്തി കൊടികള് പുനസ്ഥാപിക്കുകയാണ്. അതേസമയം മരടിലെ ഫ്ലാറ്റുകള് ഒക്ടോബര് 11ന് പൊളിച്ചു തുടങ്ങും.138 ദിവസത്തെ പദ്ധതിയാണ് ഫ്ലാറ്റ് പൊളിക്കലിനായി തയ്യാറാക്കി. 29ന് ഒഴിപ്പിക്കല് തുടങ്ങും. ഒക്ടോബര് 3ന് […]
മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപ; യഥാർത്ഥ വില 7 കോടി; സമർപ്പിച്ച ആദായ നികുതി റിട്ടേണും തെറ്റ്; ഗുരുതര ആരോപണങ്ങളുമായി സിപിഐഎം
മാത്യു കുഴൽനാടനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. മാത്യു കുഴൽനാടൻ സമർപ്പിച്ച ആദായ നികുതി റിട്ടേൺ തെറ്റാണെന്നും യഥാർത്ഥ വരുമാനം മറച്ചുവച്ചുവെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. മാത്യു കുഴൽ നാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷൻ നികുതിയും അടയ്ക്കേണ്ടതെന്ന് സി.എൻ മോഹനൻ പറഞ്ഞു. മാത്യു കുഴൽ നാടനും, ഭാര്യയും 2016 മുതൽ 2021 വരെ […]