തൃശൂർ എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ
Related News
സംസ്ഥാനത്ത് 22,064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 13.53 %,128 മരണം
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 13.53 ശതമാനമാണ്. 128 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ […]
ലെനിന് രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ ഭൗതികശരീരം ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ ലെനിന് രാജേന്ദ്രന്റെ ഭൗതികദേഹം തിരുവനന്തപുരത്തെ സ്വവസതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ […]
കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട
കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട. ഫറോകിലും താഴെപടനിലത്തുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഫറോക് സ്വദേശി അബ്ദുല്‍ റഷീദ് പൊലീസ് പിടിയില്‍. താഴേപടനിലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന മൂന്ന് യന്ത്രങ്ങള്‍ പിടികൂടി. കള്ളനോട്ട് നിര്‍മാണം നടത്തിയ ഷമീര്‍ എന്നയാള്‍ ഒളിവിലാണ്. 18 ലക്ഷം രൂപയുടെ കള്ള നോട്ടാണ് രണ്ടിടത്ത് നിന്നുമായി പിടികൂടിയത്.