ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ വില വരുന്നതാണ്. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Related News
‘ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് അരുൺ ബാലചന്ദ്രനെ ഒഴിവാക്കി
ഡ്രീം കേരളാ’ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ അരുൺ പദ്ധതിയിൽ തുടരുന്നത് വിവാദമായിരുന്നു. അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാളെ നീക്കാനുള്ള അടിയന്തരമായ നിർദേശം നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ […]
‘പി.സി ജോര്ജിനെ മുന്നണിയിൽ എടുക്കില്ല, സ്വതന്ത്രനായി മത്സരിക്കട്ടെ’ പി.ജെ ജോസഫ്
പി.സി ജോര്ജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്വതന്ത്രനായി പി.സി ജോര്ജിന് മത്സരിക്കാമെന്നും മുന്നണി പുറത്തുനിന്ന് പിന്തുണക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ അടക്കമുള്ള അതിരുകടന്ന അവകാശ വാദങ്ങൾ വേണ്ടെന്നും പൂഞ്ഞാർ നഷ്ടപ്പെടാതിരിക്കാനാണ് പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല് പി.ജെ ജോസഫിന്റെ മകൻ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വന്ന വാര്ത്തകളെ അദ്ദേഹം നിഷേധിച്ചു. നിലവിൽ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ആണ് മകനെന്നും കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം […]
ഫാനി ചുഴലിക്കാറ്റ്: കേരളത്തില് മഴയ്ക്കും കാറ്റിനും സാധ്യത
സമുദ്രത്തില് രണ്ട് മീറ്ററിലധികം ഉയരത്തില് തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടലില് മീന് പ്[ഇടിക്കാന് പോയവരോട് തിരികെവരാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന് സാധ്യതയുണ്ടെന്ന് ഇന്ത്യന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില് 29, 30, മേയ് ഒന്ന് തീയതികളില് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ടസ്ഥലങ്ങളില് കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല് ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് […]