752 പേര്‍ രോഗമുക്തി നേടി. ആകെ 10862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 752 പേര്‍ രോഗമുക്തി നേടി. 926 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 58 കേസുകളുടെ ഉറവിടം അറിയില്ല. ആകെ 10862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും എറണാകുളം ജില്ലയിലെ 59 പേര്‍ക്കും കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും വയനാട് ജില്ലയിലെ 46 പേര്‍ക്കും കൊല്ലം ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.
പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.ഇദ്ദേഹത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഈ മാസം 20നാണ് നോണ്‍കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രാജേഷിന് കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിൽ രണ്ട് ദിവസം മുമ്പ് മരിച്ചയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. ശ്വാസകോശ ക്യാൻസർ രോഗിയായിരുന്നു. ഇതോടെ തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 81 ആയി.