സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നതും. 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,646 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,955 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,495 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി.
സംസ്ഥാനത്ത് 53 പേര്‍ ഐ.സി.യുവിലാണ്. 9 പേര്‍ വെന്റിലേറ്ററിലും. 80 വെന്റിലേറ്റര്‍ വാങ്ങി, രണ്ടാഴ്ചക്കകം 50 വെന്റിലേറ്റര്‍ കൂടി പ്രതിക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. എഴ് മെഡിക്കല്‍ കോളജില്‍ ലിക്വിഡ് ഓക്സിജന്‍ ലഭ്യം. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, നിലവിലുള്ള സാഹചര്യം നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണുള്ളത്. 196 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 15 പേരുടെ ഉറവിടം വ്യക്തമല്ല, 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 1 മണി വരെ മൊത്ത വിതരണക്കാര്‍ക്ക് പൊലീസ് അനുമതിയോടെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണില്‍ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി.