Kerala

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; ശിക്ഷയായി പൊലീസിന്റെ വക ആയിരം തവണ ഇംപോസിഷന്‍

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്.

കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബസുകളുടെ ഓട്ടപ്പാച്ചില്‍ ദിവസവും നിരവധി ജീവനാണെടുക്കുന്നത്. ഇതിനിടയിലാണ് പൊലീസ് നഗരത്തില്‍ വ്യാപക പരിശോധന നടത്തിയതും മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാരെ അറസ്റ്റിലായതും. ഇവരെയാണ് ഹില്‍പാലസ് പൊലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചത്.

രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.