കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി. കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌണ്‍ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി ശാസ്ത്ര സാങ്കേതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100 ദിന കര്‍മ്മ പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാമാണ്…
പൊതുമരാമത്ത് വകുപ്പിന് കിഫ്ബി വഴി 2464 കോടിയുടെ പരിപാടി രൂപീകരിക്കും.
20 ലക്ഷം പേർക്ക് തൊഴിൽ രൂപരേഖ
തദ്ദേശ സ്ഥാപനങ്ങൾ വഴി 1000ത്തിൽ അഞ്ച് പേർക്ക് തൊഴിൽ
100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴിൽ
12000 പട്ടയം നൽകും
ലൈഫ് മിഷന്‍ വഴി 10000 വീടുകളുടെ പണി പൂർത്തിയാക്കും
50000 ലാപ്പ്ടോപ്പുകളുടെ വിതരണം ആരംഭിക്കും
ജൂണ്‍ ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റ്
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 100 കോടി വായ്പ പദ്ധതി