Kerala

കോഴിക്കോട് പത്ത് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് പേരാമ്പ്ര ആവളയിൽ പത്ത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. സംഭവത്തിൽ മേപ്പയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.