വയനാട് സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും . മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യം വിശദമായി പഠിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഒരു മെട്രിക് ടണ്‍ പാറ പൊട്ടിച്ചാല്‍ 50 രൂപയാണ് നിലവില്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഇത് കുറക്കണമെന്ന് ക്വാറി ഉടമകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് മന്ത്രിസഭയുടെ പരിഗണനയില്‍ വരുന്നത്.