തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
Related News
വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് […]
തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് സൂചന. അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് രാജി എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. എപി അബ്ദുള്‍ അസീസ് പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം.(AR nagar bank fraud) സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.ജില്ലയിലെ എല്‍ഡിഎഫിലെയും […]
വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്
വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾതിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.