യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Related News
നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സാക്ഷിവിസ്താരം ഇന്ന്
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകര്‍ വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. പ്രതികള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.
സഞ്ജു ആ സിംഗിള്‍ വേണ്ടെന്നുവച്ചത് ശരിയായോ? താരങ്ങള്‍ പറയുന്നത് ഇങ്ങനെ…
അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന് നായകനിലേക്ക് നോക്കി. […]
സൗദിയിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോയ്ക്ക് അനുമതി
സൗദിയിൽ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായിൽ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസൻസ് ലഭിച്ചത്. സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായിൽ പ്രക്ഷേപണം ആരംഭിക്കും. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് ആണ് ഈ സംരംഭത്തിന് പിന്നിൽ. ജിദ്ദ, റിയാദ്, ദമാം […]